2026 ലോകകപ്പ്: രണ്ട് കർശന ആവശ്യങ്ങളുമായി ഇറാൻ; ഫിഫയ്ക്ക് ഔദ്യോഗിക കത്ത്
2026-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി രണ്ട് കർശന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇറാൻ ഫിഫയ്ക്ക് ഔദ്യോഗിക കത്ത് നൽകി.
ഈ ആവശ്യങ്ങൾ ടൂർണമെന്റിൽ പാലിക്കപ്പെട്ടില്ലെങ്കിൽ തങ്ങളുടെ ദേശീയ ടീം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇറാനിയൻ അധികൃതർ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. സ്റ്റേഡിയത്തിനുള്ളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും നിരോധിക്കണമെന്നതാണ് ആദ്യ ആവശ്യം. ഇറാനിലെ ഔദ്യോഗിക ചിഹ്നങ്ങൾക്ക് മാത്രമായി അംഗീകാരം നൽകണമെന്നതാണ് രണ്ടാമത്തെ ആവശ്യം.
ഈ നിബന്ധനകളിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ, മത്സരങ്ങൾക്കിടെ കളിക്കളത്തിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് ഇറാൻ താരങ്ങൾ ഭീഷണി മുഴക്കിയിട്ടുണ്ട്.
നേരത്തെ, അമേരിക്കയുമായുള്ള സൈനിക സംഘർഷങ്ങളെത്തുടർന്ന് 2026 ലോകകപ്പിൽ നിന്ന് പിന്മാറുന്ന കാര്യം ഇറാൻ ആലോചിച്ചിരുന്നു. എന്നാൽ, ചർച്ചകൾക്ക് ശേഷം ടീം മെല്ലി ടൂർണമെന്റിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ടൂർണമെന്റിനായി ഇവർ പരിശീലന കേന്ദ്രം മെക്സിക്കോയിലേക്ക് മാറ്റുകയും ചെയ്തു.

