close
തിങ്കളാഴ്‌ച, ജൂൺ 15
Advertisement

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പഞ്ചാബ് എഫ്‌സിയെ മുംബൈ സിറ്റി എഫ്‌സി പരാജയപ്പെടുത്തിയെങ്കിലും കിരീടം സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പഞ്ചാബിനെ തോൽപ്പിച്ചത്. ഹ്മിങ്താൻമാവിയ റാൽട്ടെ, വിക്രം സിംഗ് എന്നിവരാണ് മുംബൈയ്ക്കായി ഗോളുകൾ നേടിയത്. എന്നാൽ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്റർ കാശിയെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയതോടെ ലീഗ് കിരീടം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.

ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മുംബൈ സിറ്റിക്ക് സാധിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കളി അല്പം സംഘർഷഭരിതമായി മാറി. പഞ്ചാബ് താരങ്ങളായ ലിയോൺ അഗസ്റ്റിൻ, പ്രാംവീർ സിംഗ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പഞ്ചാബ് ഒമ്പത് പേരായി ചുരുങ്ങി. മുംബൈ താരമായ വിക്രം സിംഗിനും അവസാന നിമിഷം പുറത്തുപോകേണ്ടി വന്നു.

മത്സരത്തിന്റെ ആദ്യ പകുതി കാര്യമായ ചലനങ്ങളില്ലാതെ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇരുടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. ഒരു ഘട്ടത്തിൽ പഞ്ചാബിന് ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും അത് പാഴായി. പത്ത് പേരായി ചുരുങ്ങിയ പഞ്ചാബിനെതിരെ അവസാന മിനിറ്റുകളിൽ മുംബൈ സിറ്റി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 13 കളികളിൽ നിന്ന് 22 പോയിന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

Read Also:  ഫിഫ ലോകകപ്പ് 2026: ഇന്ത്യയിൽ സൗജന്യമായി കാണുന്നത് എങ്ങനെ?

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.