ലോകകപ്പ് ഫുട്ബോൾ: ഇംഗ്ലണ്ട് ടീമിൽ ഇടംനേടി ഐവൻ ടോണി
ലോകകപ്പ് ഫുട്ബോളിനുള്ള ഇംഗ്ലണ്ട് ടീമിൽ സ്ട്രൈക്കർ ഐവൻ ടോണിയെ ഉൾപ്പെടുത്തിയതായി ടോക്ക് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 2025 ജൂണിന് ശേഷം ആദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിക്കാൻ താരത്തിന് അവസരമൊരുങ്ങും. നിലവിൽ സൗദി പ്രോ ലീഗിൽ അൽ അഹ്ലിയുടെ താരമാണ് ടോണി.
ഈ സീസണിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. സൗദി പ്രോ ലീഗിൽ കളിച്ച 32 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടാൻ ടോണിക്ക് സാധിച്ചു. ഗോളടിവേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മുന്നിലാണ് നിലവിൽ ടോണിയുടെ സ്ഥാനം.
കഴിഞ്ഞ വേനൽക്കാലത്ത് സെനഗലിനെതിരായ സൗഹൃദ മത്സരത്തിൽ രണ്ട് മിനിറ്റ് കളിച്ചതിന് ശേഷം 30-കാരനായ ടോണിക്ക് ഇംഗ്ലണ്ട് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. മെയ് 22 വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ 26 അംഗ ഇംഗ്ലണ്ട് ടീമിനെ പൂർണ്ണമായി അറിയാൻ സാധിക്കും.
According to talkSPORT, Ivan Toney has been included in England’s World Cup squad.
The Al Ahli striker will have a chance to win his first Three Lions cap since June 2025.
This season, Toney has scored 32 goals in 32 appearances in the Saudi Pro League, putting him ahead of Cristiano Ronaldo in the scoring charts.
The 30-year-old had not featured for England since last summer when he appeared for a two-minute cameo in a friendly against Senegal.
The full 26-man squad will be officially unveiled on Friday, May 22.

