close
വ്യാഴാഴ്‌ച, മെയ്‌ 21
Advertisement

യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡുമായി ജേഡൻ സാഞ്ചോ

തുടർച്ചയായ മൂന്ന് സീസണുകളിൽ മൂന്ന് വ്യത്യസ്ത യൂറോപ്യൻ ടൂർണമെന്റുകളുടെ ഫൈനലിൽ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ജേഡൻ സാഞ്ചോ.

2023/24 സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിലും, 2024/25 സീസണിൽ ചെൽസിക്കൊപ്പം യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിലും, 2025/26 സീസണിൽ ആസ്റ്റൺ വില്ലയ്ക്കൊപ്പം യൂറോപ്പ ലീഗ് ഫൈനലിലുമാണ് ഇംഗ്ലീഷ് വിങ്ങറായ സാഞ്ചോ ബൂട്ടണിഞ്ഞത്.

തുടർച്ചയായ സീസണുകളിൽ വിവിധ ടൂർണമെന്റുകളിലായി നടന്ന വമ്പൻ ക്ലബ്ബ് മത്സരങ്ങളിൽ സാഞ്ചോ പങ്കാളിയായി.

Advertisement

ഇസ്താംബൂളിൽ നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഫ്രൈബർഗിനെതിരെ ആസ്റ്റൺ വില്ല 3-0ത്തിന് വിജയിച്ച മത്സരത്തിലാണ് താരം അവസാനമായി കളത്തിലിറങ്ങിയത്. ഇതോടെ ക്ലബ്ബ് തലത്തിൽ തൻ്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് സാഞ്ചോ മറ്റൊരു യൂറോപ്യൻ ഫൈനൽ കൂടി കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.