ചെൽസിയിൽ സാബി അലോൺസോയ്ക്ക് കൂടുതൽ അധികാരം നൽകണമെന്ന് ജോ കോൾ
ലണ്ടൻ: ചെൽസിയുടെ പരിശീലകനായി ചുമതലയേൽക്കുന്ന സാബി അലോൺസോയ്ക്ക് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കൂടുതൽ അധികാരം നൽകണമെന്ന് മുൻ താരം ജോ കോൾ. ക്ലബ്ബിലെ ഫുട്ബോൾ തീരുമാനങ്ങളിൽ അലോൺസോയ്ക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടായാൽ മാത്രമേ അടുത്ത സീസണിൽ മികച്ച ഫലം പുറത്തെടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Joe Cole has called for Xabi Alonso to be given a more hands-on role at Chelsea, insisting the Spaniard must be allowed real authority to succeed at Stamford Bridge.
Cole believes Chelsea’s manager coach needs full control of key football decisions if he is to make an immediate impact next season.
“I think it’s a great appointment. I didn’t think Xabi would take it because I thought he would have a better opportunity.
“So that tells me that he’s clearly had a discussion with the club, and negotiations, and he has to be in control. I like the fact they’ve changed his name to manager, but I want to see that in real time: what does that actually mean? Because it needs a manager of the club; it needs a strong manager.
“Look back at what Jurgen Klopp did at Liverpool, look at what Michel Arteta’s done with Arsenal, look at what Pep Guardiola did at Manchester City.
“Yes, there were support teams around them, but they were in charge, and if Chelsea and the owners can do that, then they’ve got a chance of success,” Cole has stated.
“ഇതൊരു മികച്ച നിയമനമായാണ് ഞാൻ കാണുന്നത്. സാബി ഈ സ്ഥാനം ഏറ്റെടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല, കാരണം അദ്ദേഹത്തിന് ഇതിലും മികച്ച അവസരങ്ങൾ ലഭിക്കുമായിരുന്നു. ക്ലബ്ബുമായുള്ള ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കണം. അദ്ദേഹത്തെ ‘മാനേജർ’ എന്ന് വിളിക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്, എന്നാൽ അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്. ക്ലബ്ബിന് ശക്തനായ ഒരു മാനേജരെയാണ് ആവശ്യം,” കോൾ വ്യക്തമാക്കി.
ലിവർപൂളിൽ യുർഗൻ ക്ലോപ്പ്, ആഴ്സണലിൽ മൈക്കൽ ആർറ്റെറ്റ, മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗാർഡിയോള എന്നിവർ ചെയ്ത കാര്യങ്ങൾ ജോ കോൾ എടുത്തുപറഞ്ഞു. അവരുടെയെല്ലാം കീഴിൽ മികച്ച സപ്പോർട്ട് ടീമുകൾ ഉണ്ടായിരുന്നുവെങ്കിലും അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് അവരായിരുന്നു. ഇതേ ശൈലി പിന്തുടർന്നാൽ മാത്രമേ ചെൽസിക്കും ഉടമകൾക്കും വിജയം കൈവരിക്കാൻ സാധിക്കൂ എന്ന് ജോ കോൾ കൂട്ടിച്ചേർത്തു.

