close
ചൊവ്വാഴ്‌ച, ജൂൺ 30
Advertisement

ജർമ്മനിയെ അട്ടിമറിച്ച് പരാഗ്വേ; വികാരാധീനനായി ജൂലിയോ എൻസിസോ

2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ കരുത്തരായ ജർമ്മനിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ പരാഗ്വേയുടെ മധ്യനിര താരം ജൂലിയോ എൻസിസോ വികാരാധീനനായി. നിശ്ചിത സമയത്ത് 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3 എന്ന സ്കോറിനാണ് പരാഗ്വേ ജർമ്മനിയെ അട്ടിമറിച്ചത്.

തന്റെ ടീമിനായി ഗോൾ നേടുകയും ജയത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത എൻസിസോ മത്സരശേഷം തന്റെ വികാരങ്ങൾ പങ്കുവെച്ചു. “മുത്തശ്ശനോടൊപ്പം സോഫയിൽ ഇരുന്നിരുന്ന പഴയ ദിവസങ്ങളെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണിത്,” താരം പറഞ്ഞു.

“ഞാൻ എന്റെ മുത്തശ്ശനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ജർമ്മനിക്കെതിരായ ഇന്നത്തെ വിജയം ദൈവത്തിന്റെയും മുത്തശ്ശന്റെയും സമ്മാനമാണ്. ഈ വിജയം ഞാൻ അദ്ദേഹത്തിനായി സമർപ്പിക്കുന്നു. അദ്ദേഹം എന്നെയോർത്ത് അഭിമാനിക്കും. സ്വർഗ്ഗത്തിലിരിക്കുന്ന അദ്ദേഹത്തിന് ഞാൻ ഒരു ഉമ്മയേകുന്നു,” എൻസിസോ കൂട്ടിച്ചേർത്തു.

Advertisement

ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയെ പരാജയപ്പെടുത്തുന്ന ആദ്യ ടീമായി പരാഗ്വേ മാറി. ഫ്രാൻസ്-സ്വീഡൻ മത്സരത്തിലെ വിജയികളെയായിരിക്കും പരാഗ്വേ പ്രീക്വാർട്ടറിൽ നേരിടുക.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.