ബ്രസീലിയൻ ടീമിന്റെ ഭാവി നേതാവായി വിനീഷ്യസ് ജൂനിയർ ഉയരുമെന്ന് കക്ക
ബ്രസീൽ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടി ചുമതലയേൽക്കുമ്പോൾ, ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ വിനീഷ്യസ് ജൂനിയറിന് സാധിക്കുമെന്ന് ബ്രസീൽ-റയൽ മാഡ്രിഡ് ഇതിഹാസം കക്ക. റിയോ ഫെർഡിനാൻഡിന്റെ യൂട്യൂബ് ചാനലിലാണ് കക്ക തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
രാജ്യാന്തര മത്സരങ്ങളിൽ വിനീഷ്യസിന്റെ പ്രകടനത്തെ വിമർശിക്കുന്നവരെ കക്ക തള്ളിക്കളഞ്ഞു. റയൽ മാഡ്രിഡിലെ തകർപ്പൻ പ്രകടനം വിനീഷ്യസിനെ ടീമിലെ നിർണായക നേതാവാകാൻ പ്രാപ്തനാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ ഭാവി മുന്നേറ്റ നിരയെക്കുറിച്ച് തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കക്ക വ്യക്തമാക്കി. “ആഞ്ചലോട്ടി ഏറ്റവും മികച്ച പരിശീലകനാണ്. റയൽ മാഡ്രിഡിലെ പ്രധാന താരമാണ് വിനീഷ്യസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണവൻ,” കക്ക പറഞ്ഞു.
ടീമിലെ നേതൃനിരയെക്കുറിച്ചും കക്ക സംസാരിച്ചു. വിനീഷ്യസ്, റാഫീഞ്ഞ, കസെമിറോ, മാർക്കിഞ്ഞോസ് എന്നിവർക്ക് ടീമിനെ നയിക്കാൻ ശേഷിയുണ്ട്. ഇതിൽ മുന്നേറ്റ നിരയിൽ വിനീഷ്യസിനെയും റാഫീഞ്ഞയെയും കൂഞ്ഞയെയും പോലുള്ള താരങ്ങൾ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസി മിലാനിൽ താൻ ആഞ്ചലോട്ടിക്ക് കീഴിൽ കളിച്ച അനുഭവവും കക്ക പങ്കുവെച്ചു. തന്റെ കളിശൈലി മനസ്സിലാക്കുകയും അതിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്ത പരിശീലകനാണ് ആഞ്ചലോട്ടി എന്ന് കക്ക ഓർമ്മിപ്പിച്ചു.
Former Brazil and Real Madrid superstar Kaka has strongly backed Vinicius Jr. to successfully step up and become the ultimate attacking leader for the Selecao under new national team manager Carlo Ancelotti.
Appearing on Rio Ferdinand’s YouTube channel, the Ballon d’Or winner dismissed critics of Vinicius’ international form, emphasising that the dynamic winger’s club status positions him perfectly to take on massive leadership responsibility.
Kaka expressed absolute confidence in the team’s creative forward line for the upcoming cycle, confidently asserting, “Ancelotti is the best possible manager. Vinicius is the star player at Real Madrid. He’s been the best in the world.”
Highlighting the potential hierarchy of the squad’s core, Kaka added, “Vini can be the leader. Raphinha too. Casemiro and his leadership. Marquinhos. But up front, Vini, Raphinha, Cunha…”
The legendary playmaker drew from his own rich personal history under the Italian manager at AC Milan to explain his optimism, revealing, “Ancelotti understood my style of play and changed it.”

