close
തിങ്കളാഴ്‌ച, ജൂൺ 15
Advertisement

ഫ്രഞ്ച് കപ്പ് ഫുട്ബോൾ ഫൈനലിൽ നൈസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ലെൻസ് ആദ്യമായി കിരീടം സ്വന്തമാക്കി. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ലെൻസ്, ഫൈനലിലും ആ മികവ് ആവർത്തിക്കുകയായിരുന്നു. സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും അടങ്ങുന്ന ലെൻസ് ടീം അർഹിച്ച വിജയമാണ് നേടിയത്.

മത്സരത്തിന്റെ 25-ാം മിനിറ്റിൽ താരം ഫ്ലോറിയൻ തൗവിൻ ആണ് ലെൻസിനായി ആദ്യ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും ഗോൾ നേടിയ തൗവിൻ ഫൈനലിലും സ്കോർ ചെയ്തു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തൗവിന്റെ കോർണർ കിക്കിൽ നിന്ന് ഒഡ്‌സോൺ എഡ്വാർഡ് ഹെഡറിലൂടെ ലീഡ് ഉയർത്തി. നൈസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, 78-ാം മിനിറ്റിൽ അബ്ദുള്ള സിമ ലെൻസിന്റെ മൂന്നാം ഗോൾ കൂടി നേടി വിജയം ഉറപ്പിച്ചു.

ലഗ് 1 ലീഗിൽ കഴിഞ്ഞ കുറച്ചു നാളുകളായി മോശം ഫോമിലായിരുന്ന നൈസിന് ഈ തോൽവി വലിയ തിരിച്ചടിയായി. ലീഗിൽ ഏറ്റവും താഴെത്തട്ടിലുള്ള നൈസ്, സെന്റ്-എറ്റീനുമായുള്ള പ്ലേ ഓഫ് മത്സരത്തിലൂടെയാണ് തങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത്. മത്സരത്തിൽ റഫറി ജെറോം ബ്രിസാർഡ് 84 എന്ന നമ്പർ പതിച്ച ജേഴ്‌സി ധരിച്ചത് ശ്രദ്ധേയമായി. റഫറിമാരോടുള്ള ആദരവ് വർധിപ്പിക്കുക എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നടപടി.

Advertisement

Read Also:  ലോകകപ്പിലെ പ്രകടനം മോശമാണെങ്കിലും സ്പെയിൻ തന്നെയാണ് ഫേവറിറ്റുകൾ: ഗ്രിമാൽഡോ
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.