close
ഞായറാഴ്‌ച, ജൂൺ 14
Advertisement

ബ്രസീലിന്റെ പ്രകടനം മോശം; വിമർശനവുമായി ലൂക്കാസ് ലിവ

ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീൽ 1-1 സമനില വഴങ്ങിയതിന് പിന്നാലെ, ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ലിവർപൂൾ, ബ്രസീൽ താരം ലൂക്കാസ് ലിവ രംഗത്ത്.

മത്സരത്തിന് മുൻപ് ടീമിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ബ്രസീലിന് സാധിച്ചില്ല. കാസമിറോയ്ക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു, അതുകൊണ്ടാണ് അദ്ദേഹത്തെ ഹാഫ് ടൈമിൽ തന്നെ പിൻവലിച്ചത്,” എന്ന് ലൂക്കാസ് ലിവ പറഞ്ഞു.

സിബിഎസ് സ്പോർട്സിനോട് സംസാരിക്കവെ അദ്ദേഹം കൂടുതൽ വ്യക്തത വരുത്തി: “ആക്രമണ നിരയിൽ ബ്രസീൽ അപകടകരമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. പ്രതീക്ഷിച്ച അത്രയും അവസരങ്ങൾ സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞില്ല. മൊത്തത്തിൽ ഇതൊരു മോശം പ്രകടനമായിരുന്നു. ടീമിന് സന്തുലിതാവസ്ഥ നിലനിർത്താൻ സാധിച്ചില്ല.”

Advertisement

ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.