close
ശനിയാഴ്‌ച, മെയ്‌ 16
Advertisement

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്ന് ലൂയിസ് എൻറിക്വെ

ആഴ്സണലിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി വലിയ ആത്മവിശ്വാസത്തിലാണ് പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പരിശീലകൻ ലൂയിസ് എൻറിക്വെ.

ലീഗ് വണ്ണിൽ പിഎസ്ജിയുടെ 34-ാം റൗണ്ട് മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് സ്പാനിഷ് പരിശീലകൻ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ടീമിന് രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ആവശ്യമായ കരുത്തുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ അത് നമ്മുടെ ശ്രദ്ധ തിരിക്കും. രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അതാണ് എന്റെയും ടീമിന്റെയും പ്രചോദനം,” ലൂയിസ് എൻറിക്വെ പറഞ്ഞു.

Advertisement

ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്കാസ് അരീനയിൽ വെച്ച് മെയ് 30-നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.