എലിയട്ട് ആൻഡേഴ്സൺ: മാഞ്ചസ്റ്റർ സിറ്റിയുടെ വമ്പൻ ഓഫർ നിരസിച്ച് നോട്ടീംഹാം ഫോറസ്റ്റ്
എലിയട്ട് ആൻഡേഴ്സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി വാക്കാലുള്ള ഓഫർ സമർപ്പിച്ചതായി ദ അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. 106 മില്യൺ പൗണ്ട് ഗ്യാരണ്ടീഡ് തുകയും, അധിക ആനുകൂല്യങ്ങൾ ഉൾപ്പെടെ 120 മില്യൺ പൗണ്ടിൽ അധികം വരുന്ന തുകയുമാണ് സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്.
നേരത്തെ സമർപ്പിച്ച നിർദ്ദേശം നോട്ടീംഹാം ഫോറസ്റ്റ് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് സിറ്റി പുതിയ ഓഫറുമായി രംഗത്തെത്തിയത്. 125 മില്യൺ പൗണ്ടിൽ കൂടുതൽ ഗ്യാരണ്ടീഡ് തുകയാണ് ഫോറസ്റ്റ് ആവശ്യപ്പെടുന്നത്. ഈ തുക അംഗീകരിച്ചാൽ അത് ലിവർപൂൾ അലക്സാണ്ടർ ഇസാക്കിനായി നൽകിയ ബ്രിട്ടീഷ് റെക്കോർഡ് തുകയെ മറികടക്കും.
2023-ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നാണ് 23-കാരനായ ആൻഡേഴ്സൺ ഫോറസ്റ്റിൽ എത്തിയത്. 2029 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാറുള്ളത്. ഡെക്ലാൻ റൈസ്, മോയിസസ് കൈസെഡോ, എൻസോ ഫെർണാണ്ടസ് എന്നിവരുൾപ്പെടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മിഡ്ഫീൽഡർമാരേക്കാൾ ഉയർന്ന മൂല്യമാണ് ആൻഡേഴ്സണിനായി ഫോറസ്റ്റ് ഇപ്പോൾ കണക്കാക്കുന്നത്.
🏆 Try out Football Xtra – FIFA World Cup edition. Your best second screen for watching World Cup matches 📺

