close
ചൊവ്വാഴ്‌ച, ജൂൺ 9
Advertisement

എലിയറ്റ് ആൻഡേഴ്സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി വീണ്ടും രംഗത്ത്; പുതിയ ഓഫറിനൊരുങ്ങുന്നു

നോട്ടിംഗ്ഹാം ഫോറസ്റ്റ് മിഡ്ഫീൽഡർ എലിയറ്റ് ആൻഡേഴ്സണെ ടീമിലെത്തിക്കാൻ രണ്ടാം വട്ടവും ബിഡ് സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് ടോക് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി, ഫോറസ്റ്റിന് നൽകിയ ആദ്യ ഓഫർ നിരസിക്കപ്പെട്ടതിന് പിന്നാലെയാണ് 80 ദശലക്ഷം പൗണ്ടിലധികം തുക നൽകി താരത്തെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്.

എന്നാൽ, എലിയറ്റ് ആൻഡേഴ്സണായി ഏകദേശം 105 ദശലക്ഷം പൗണ്ട് വിലയാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് പ്രതീക്ഷിക്കുന്നത്.

Advertisement

മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സൈൻ ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എലിയറ്റിനായുള്ള മത്സരത്തിൽ നിന്ന് യുണൈറ്റഡ് ഇതുവരെ പിന്മാറിയിട്ടില്ല. എങ്കിലും, മുൻ ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡറായ ആൻഡേഴ്സണെ സ്വന്തമാക്കാനുള്ള നീക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് നിലവിൽ മുന്നിലുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇരു മാഞ്ചസ്റ്റർ ക്ലബ്ബുകളും ആൻഡേഴ്സണെ തങ്ങളുടെ പ്രധാന ലക്ഷ്യമായാണ് കാണുന്നത്. എങ്കിലും, ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ചേക്കേറാനാണ് താരത്തിന് താല്പര്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.