മഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സംഘത്തിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി
മൈക്കൽ കാരിക്കിന്റെ പരിശീലക സംഘം ക്ലബ്ബിൽ രണ്ട് വർഷം കൂടി തുടരുമെന്ന് മഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. മുഖ്യ പരിശീലകൻ പുതിയ ദീർഘകാല കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ് ക്ലബ്ബ് ഈ തീരുമാനമെടുത്തത്.
കാരിക്ക് അടുത്തിടെയാണ് 2028 വരെ നീളുന്ന കരാർ പുതുക്കിയത്. ഇതിനുശേഷം ടീമിന്റെ പ്രവർത്തനങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലക സംഘത്തെയും നിലനിർത്താൻ ക്ലബ്ബ് നടപടി സ്വീകരിച്ചത്.
സ്റ്റീവ് ഹോളണ്ട്, ജോനാഥൻ വുഡ്ഗേറ്റ്, ജോണി ഇവാൻസ്, ട്രാവിസ് ബിനിയൻ, ഗോൾകീപ്പിംഗ് പരിശീലകൻ ക്രെയ്ഗ് മോസൺ എന്നിവരടങ്ങുന്നതാണ് കാരിക്കിന്റെ ഈ പരിശീലക സംഘം.

