close
വെള്ളിയാഴ്‌ച, ജൂൺ 26
Advertisement

ചെൽസിയിലേക്ക് മാർക്കോ പലസ്ട്ര എത്തുന്നു; കരാർ നടപടികൾ വെള്ളിയാഴ്ച പൂർത്തിയാകും

അറ്റ്ലാന്റയുടെ വിങ്-ബാക്ക് താരമായ മാർക്കോ പലസ്ട്ര ചെൽസിയിലേക്ക് ചേക്കേറുന്നു. പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച നടക്കുന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാകും താരം ചെൽസിയുമായുള്ള കരാറിൽ ഒപ്പുവെക്കുക.

21 വയസ്സുകാരനായ താരം അടുത്ത മണിക്കൂറുകളിൽ ലണ്ടനിലേക്ക് തിരിക്കും. ആറ് വർഷത്തെ കരാറാണ് ചെൽസി പലസ്ട്രയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.

പ്രൊഫഷണൽ തലത്തിൽ ഒരു സീസൺ മാത്രം സ്ഥിരമായി കളിച്ച താരത്തിനായി 50 മില്യൺ യൂറോയിലധികം നൽകാനാണ് ചെൽസിയും അറ്റ്ലാന്റയും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.

Advertisement

ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേൽക്കുന്ന സാബി അലോൺസോയുടെ കീഴിലെ ആദ്യ സൈനിങ്ങാണ് പലസ്ട്ര. പ്രീമിയർ ലീഗിലേക്ക് വരാൻ താരത്തെ പ്രേരിപ്പിക്കുന്നതിൽ അലോൺസോ നിർണ്ണായക പങ്കാണ് വഹിച്ചത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.