close
ശനിയാഴ്‌ച, മെയ്‌ 2
Advertisement

ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ; തീരുമാനം വിശദീകരിച്ച് താരം

ലിവർപൂൾ വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി സൂപ്പർ താരം മുഹമ്മദ് സലാ രംഗത്ത്. ആനഫീൽഡിലെ തന്റെ കരാർ കാലാവധി അവസാനിക്കാൻ 12 മാസം മാത്രം ശേഷിക്കെയാണ് താരം ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽ എത്തിയത്.

ലിവർപൂൾ വിടാനുള്ള തീരുമാനത്തെക്കുറിച്ച് സലാ സ്‌കൈ സ്‌പോർട്‌സിനോട് സംസാരിച്ചു. “വ്യക്തിപരമായി എനിക്ക് പറയാനുള്ളത് ഇതാണ്- വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, കാര്യങ്ങളെ വഴിതിരിച്ചുവിടാനും ഉദ്ദേശിക്കുന്നില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ഞാൻ ക്ലബ്ബ് വിടാൻ തയ്യാറായിരുന്നില്ല. കാരണം അന്ന് റെക്കോർഡുകൾ തകർക്കുന്നതും പ്രീമിയർ ലീഗ് കിരീടം നേടുന്നതുമൊക്കെയായിരുന്നു പ്രധാനം,” സലാ പറഞ്ഞു.

“എന്നാൽ ഈ സീസണിലെ കാര്യങ്ങൾ നോക്കുമ്പോൾ, ഇപ്പോൾ പോകാനുള്ള സമയമായി എന്ന് എനിക്ക് തോന്നുന്നു. ഇതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല,” താരം കൂട്ടിച്ചേർത്തു.

Advertisement

“തീർച്ചയായും, പുറത്താരും അറിയാത്ത പല കാര്യങ്ങളും ഇതിന് പിന്നിലുണ്ട്. എങ്കിലും ഇപ്പോൾ പോകാൻ സമയമായി എന്ന് ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ എനിക്ക് കൃത്യമായ തീരുമാനമുണ്ട്.”

ലിവർപൂൾ മുഖ്യ പരിശീലകൻ ആർനെ സ്ലോട്ടുമായുള്ള ബന്ധത്തിലെ വിള്ളലുകളാണ് താരത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ പരിശീലകനെതിരെ വിമർശനങ്ങളൊന്നും ഉന്നയിക്കാൻ സലാ തയ്യാറായില്ല.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.