close
തിങ്കളാഴ്‌ച, ജൂൺ 15
Advertisement

2026 ഫിഫ ലോകകപ്പ്: ഇംഗ്ലണ്ട് ടീമിൽ ഇടംനേടിയതിൽ അഭിമാനമെന്ന് മാഞ്ചസ്റ്റർ സിറ്റി താരം നിക്കോ ഓറെയ്‌ലി

2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരം നിക്കോ ഓറെയ്‌ലി.

ക്രോയേഷ്യയ്‌ക്കെതിരായ ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി താരം തന്റെ പ്രതികരണം ഇങ്ങനെ പങ്കുവെച്ചു: “ഇതൊരു അവിശ്വസനീയമായ കാര്യമാണ്, എന്റെ സ്വപ്നം സഫലമായിരിക്കുന്നു.”

“കുട്ടിക്കാലം മുതലേ ഞാൻ കണ്ട സ്വപ്നമാണിത്. ഇപ്പോൾ അത് യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ട്. താൻ ഇപ്പോഴും ചെറുപ്പമാണെന്നും, കളിക്കാൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

Advertisement

കഴിഞ്ഞ ജനുവരിയിൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ തനിക്ക് സാധിച്ചുവെന്നും, അത് തന്നെ ഈ നിലയിലേക്ക് എത്തിച്ചുവെന്നും നിക്കോ ഓറെയ്‌ലി കൂട്ടിച്ചേർത്തു.”

ടൂർണമെന്റിന് മുന്നോടിയായി ഹാരി കെയ്‌നും സഹതാരങ്ങളും തനിക്ക് നൽകുന്ന പ്രചോദനത്തെക്കുറിച്ചും താരം സംസാരിച്ചു: “ടീമിനുള്ളിലെ ഒത്തൊരുമ എടുത്തു പറയേണ്ടതാണ്. എല്ലാവരും ഒരുമിച്ചാണ്, മൈതാനത്ത് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും മികച്ച രീതിയിൽ വർക്ക് ആകുന്നുണ്ട്.”

കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തിൽ ടീമിന് ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. ഇനി ആ പ്രകടനം മെച്ചപ്പെടുത്തി കളികളിൽ ആധിപത്യം സ്ഥാപിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.