നിക്കോ പാസ് കോമോയിൽ തുടരും; റയൽ മാഡ്രിഡ് കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു
നിക്കോ പാസ് 2026/27 സീസണിലും കോമോയിൽ തുടരുമെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറ്റാലിയൻ ക്ലബ്ബുമായും താരവുമായും ധാരണയിലെത്തിയ ശേഷമാണ് റയൽ ഈ തീരുമാനമെടുത്തത്.
കോമോയുടെ പദ്ധതികളിൽ പ്രധാന പങ്കുവഹിക്കാനും, കൂടുതൽ മത്സരങ്ങൾ കളിച്ച് സ്വന്തം പ്രകടനം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന അർജന്റീനൻ മിഡ്ഫീൽഡറുടെ അഭ്യർത്ഥന മാനിച്ചാണ് റയൽ ഇത്തരമൊരു തീരുമാനമെടുത്തത്.
താരം ഇറ്റലിയിൽ തുടരാൻ അനുവദിച്ചുവെങ്കിലും, ഭാവിയിലെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി 2027/28 സീസണിൽ താരത്തെ തിരിച്ചെടുക്കാനുള്ള പ്രത്യേക ബൈ-ബാക്ക് (buy-back) വ്യവസ്ഥ റയൽ മാഡ്രിഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ സാന്റിയാഗോ ബെർണബ്യൂവിൽ നിർണ്ണായക താരമായി മാറാൻ കഴിവുള്ള മിഡ്ഫീൽഡറാണ് നിക്കോ പാസ് എന്ന് ക്ലബ്ബ് വിശ്വസിക്കുന്നു. അതിനാൽ താരത്തിന്റെ ഓരോ ചുവടുവെപ്പും റയൽ മാഡ്രിഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

