ലോകകപ്പ് ഫുട്ബോൾ: ഇറാഖിനെ തകർത്ത് നോർവേയുടെ ചരിത്ര വിജയം
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോർവേ വലിയ വിജയവുമായി മുന്നേറി.
2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇറാഖിനെ 4-1 എന്ന സ്കോറിനാണ് നോർവേ പരാജയപ്പെടുത്തിയത്. മത്സരത്തിൽ എർലിങ് ഹാളണ്ട് ഇരട്ട ഗോൾ നേടി.
ലോകകപ്പിൽ മൂന്നോ അതിലധികമോ ഗോളുകളുടെ വ്യത്യാസത്തിൽ നോർവേ വിജയിക്കുന്നത് ഇതാദ്യമായാണ്. മുൻപ് മൂന്ന് തവണ ലോകകപ്പിൽ പങ്കെടുത്ത നോർവേ, കളിച്ച 8 മത്സരങ്ങളിൽ 2 എണ്ണത്തിൽ മാത്രമാണ് വിജയിച്ചിരുന്നത്. 1994-ൽ മെക്സിക്കോയ്ക്കെതിരെ (1-0), 1998-ൽ ബ്രസീലിനെതിരെ (2-1) എന്നിവയായിരുന്നു ആ വിജയങ്ങൾ.
Advertisement

