close
ഞായറാഴ്‌ച, മെയ്‌ 3
Advertisement

മൊണാക്കോ വിങ്ങർ മാഗ്നസ് അക്ലിയൂച്ചെ ക്ലബ് വിടാനൊരുങ്ങുന്നു; പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത്

മൊണാക്കോയുടെ വിങ്ങറായ മാഗ്നസ് അക്ലിയൂച്ചെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന് പ്രമുഖ ഇറ്റാലിയൻ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഫ്രഞ്ച് താരമായ അക്ലിയൂച്ചെയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഇതിനകം തന്നെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 2028 ജൂൺ വരെയാണ് മൊണാക്കോയുമായി താരത്തിന് നിലവിൽ കരാറുള്ളത്.

മൊണാക്കോയ്ക്കായി കളിച്ച 134 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 25 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ഏഴ് ഗോളുകളും എട്ട് അസിസ്റ്റുകളും താരം ഇതിനോടകം അക്കൗണ്ടിലാക്കി.

Advertisement

കഴിഞ്ഞ വർഷം ഫ്രാൻസ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച 24-കാരനായ അക്ലിയൂച്ചെ ഇതുവരെ ഏഴ് മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.