close
തിങ്കളാഴ്‌ച, ഏപ്രിൽ 20
Advertisement
Telegram Channel Join Now
WhatsApp Channel Join Now

റയൽ മാഡ്രിഡിലേക്ക് ജോസെ മൗറീന്യോ തിരിച്ചെത്തിയേക്കും; നീക്കങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ്

മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സീസണിൽ ബെൻഫിക്ക പരിശീലകൻ ജോസെ മൗറീന്യോയെ വീണ്ടും റയൽ മാഡ്രിഡിലെത്തിക്കാൻ ക്ലബ്ബ് ഗൗരവമായ നീക്കങ്ങൾ നടത്തുന്നു.

ഈ സീസണിൽ മോശം പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്ചവെക്കുന്നത്. ഒരു കിരീടം പോലും നേടാനാവാതെ സീസൺ അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ടീം. ഇതിനെത്തുടർന്ന് നിലവിലെ പരിശീലകൻ അൽവാരോ അർബലോയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ പ്രശസ്തനായ ഒരു പരിശീലകനെ പകരം നിയമിക്കാനാണ് ലോസ് ബ്ലാങ്കോസിന്റെ പദ്ധതി.

ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി മൗറീന്യോയെ വീണ്ടും സാന്റിയാഗോ ബെർണബ്യൂവിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ആലോചിക്കുന്നുണ്ട്.

Advertisement

സാൻഡിയാഗോ ബെർണബ്യൂവിലേക്ക് മടങ്ങിയെത്തുന്നതിൽ പോർച്ചുഗീസ് പരിശീലകനും താൽപ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതുവരെ ക്ലബ്ബും മൗറീന്യോയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.

മൗറീന്യോയുടെ ബെൻഫിക്കയുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കും. കരാർ നീട്ടാൻ അദ്ദേഹം സന്നദ്ധനാണെങ്കിലും, ബെൻഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. നിലവിലെ കരാർ കാലാവധി പൂർത്തിയാക്കാനാണ് അദ്ദേഹം മൗറീന്യോയോട് ആവശ്യപ്പെടുന്നത്.

63-കാരനായ മൗറീന്യോ 2010 മുതൽ 2013 വരെ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.