ബ്രസീലിയൻ താരം നെയ്മറെക്കുറിച്ച് മനസ്സ് തുറന്ന് റോബർട്ടോ കാർലോസ്
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ച് മുൻ റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് റോബർട്ടോ കാർലോസ് രംഗത്ത്.
നെയ്മർ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണെന്ന് കാർലോസ് പറഞ്ഞു. കളിച്ചാലും ഇല്ലെങ്കിലും ബ്രസീൽ ടീമിന് നെയ്മറെ ആവശ്യമാണ്. ബെഞ്ചിലാണെങ്കിൽ പോലും അദ്ദേഹം ടീമിന് വലിയൊരു ഊർജ്ജമാണ് നൽകുന്നത്. ഇനി അദ്ദേഹം കളിക്കളത്തിലിറങ്ങിയാൽ അതൊരു മികച്ച കാഴ്ച തന്നെയായിരിക്കുമെന്നും കാർലോസ് അഭിപ്രായപ്പെട്ടു.
ബ്രസീലിയൻ ദേശീയ ടീമിനായി 129 മത്സരങ്ങളിൽ നെയ്മർ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് 79 ഗോളുകൾ നേടുകയും 57 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

