കിലിയൻ എംബാപ്പെയെ പ്രശംസിച്ച് റൊണാൾഡോ നസാരിയോ
റയൽ മാഡ്രിഡ് ഇതിഹാസം റൊണാൾഡോ നസാരിയോ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ വാനോളം പുകഴ്ത്തി.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് എംബാപ്പെയെക്കുറിച്ചുള്ള അഭിപ്രായം റൊണാൾഡോ വ്യക്തമാക്കിയത്. “കിലിയൻ എംബാപ്പെയെ കാണുമ്പോൾ, തന്റെ കരിയറിലെ മികച്ച കാലഘട്ടത്തിലെ തന്നെത്തന്നെയാണ് ഓർമ്മ വരുന്നത്,” റൊണാൾഡോ പറഞ്ഞു.
ഏത് പ്രതിരോധത്തെയും നിമിഷനേരം കൊണ്ട് തകർക്കാൻ കഴിവുള്ള അപകടകാരിയായ മുന്നേറ്റനിര താരമാണ് എംബാപ്പെ. ഈ സീസണിൽ റയൽ മാഡ്രിഡിനായി അദ്ദേഹം 40-ലധികം ഗോളുകൾ നേടിയിട്ടുണ്ട്. ലോകകപ്പിലും ഫ്രഞ്ച് മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന എംബാപ്പെ ഇതുവരെ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി കഴിഞ്ഞു.
എംബാപ്പെയെ ഉൾപ്പെടുത്തി റയൽ മാഡ്രിഡിന് എങ്ങനെ കിരീടങ്ങൾ നേടാം എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇതുവരെ അതിന് സാധിച്ചിട്ടില്ല.

