2026 ഫിഫ ലോകകപ്പ്: ദക്ഷിണാഫ്രിക്ക നോക്കൗട്ട് റൗണ്ടിൽ
2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 63-ാം മിനിറ്റിൽ തപെലോ മാസെക്കോ നേടിയ ഗോളാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് എ-യിൽ ദക്ഷിണ കൊറിയയേക്കാൾ ഒരു പോയിന്റ് കൂടുതൽ നേടി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനം ഉറപ്പിച്ചു.
ഇതോടെ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ, അതായത് റൗണ്ട് ഓഫ് 32-ൽ ദക്ഷിണാഫ്രിക്ക ആദ്യമായി പന്തുതട്ടും.
അതേസമയം, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് നോക്കൗട്ടിലെത്താൻ കഴിയുമോ എന്ന കാത്തിരിപ്പിലാണ് ദക്ഷിണ കൊറിയ.

