close
ഞായറാഴ്‌ച, മെയ്‌ 17
Advertisement

ജർമ്മൻ കപ്പ് ഫൈനലിൽ സ്റ്റട്ട്ഗാർട്ട്; എസ്‌സി ഫ്രീബർഗിനെ തോൽപ്പിച്ചു

എസ്‌സി ഫ്രീബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വിഎഫ്ബി സ്റ്റട്ട്ഗാർട്ട് ജർമ്മൻ കപ്പ് ഫൈനലിലേക്ക് മുന്നേറി. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്റ്റട്ട്ഗാർട്ട് തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ഉറപ്പിച്ചത്.

തീവ്രമായ പോരാട്ടങ്ങൾ കണ്ട മത്സരത്തിന്റെ 28-ാം മിനിറ്റിൽ മാക്സിമിലിയൻ എഗ്‌സ്റ്റെയ്‌നിലൂടെ ഫ്രീബർഗ് ആണ് ആദ്യം ഗോൾ നേടിയത്.

തുടർന്ന് 70-ാം മിനിറ്റിൽ ഡെനിസ് ഉന്ദാസ് ഗോൾ മടക്കിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ഒടുവിൽ 119-ാം മിനിറ്റിൽ ടിയാഗോ തോമസ് വിജയഗോൾ നേടി സ്റ്റട്ട്ഗാർട്ടിന് ജയം സമ്മാനിച്ചു.

Advertisement

ഡിഎഫ്ബി പോക്കൽ ഫൈനലിൽ ബയേണിനെയാണ് സ്റ്റട്ട്ഗാർട്ട് നേരിടുക. വലിയ ആവേശമുയർത്തുന്ന ഒരു മത്സരത്തിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.