പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫിക്ക് ആശംസകളുമായി തിയാഗോ സിൽവ
പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ക്ലബ്ബിന്റെ അധ്യക്ഷനായി 800 മത്സരങ്ങൾ പൂർത്തിയാക്കുന്ന നാസർ അൽ ഖെലൈഫിക്ക് ഹൃദ്യമായ സന്ദേശം അയച്ച് മുൻ ക്യാപ്റ്റൻ തിയാഗോ സിൽവ.
ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്ത സന്ദേശത്തിൽ, “നിങ്ങൾ മികച്ചൊരു പ്രൊഫഷണലാണ്, മാതൃകാപരമായ വ്യക്തിത്വമാണ്” എന്ന് സിൽവ വിശേഷിപ്പിച്ചു.
“ഇതെല്ലാം എനിക്കറിയാം. ക്ലബ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ അനുഭവിച്ച സമ്മർദ്ദങ്ങളും, ചാമ്പ്യൻസ് ലീഗ് വിജയിക്കണമെന്ന വലിയ ഉത്തരവാദിത്തവും എനിക്ക് വ്യക്തമായി അറിയാം,” സിൽവ കൂട്ടിച്ചേർത്തു.
2012 മുതൽ 2020 വരെ പിഎസ്ജിക്കായി കളിച്ച തിയാഗോ സിൽവ, ക്ലബ്ബിന്റെ വളർച്ചയിൽ അൽ ഖെലൈഫിയുടെ പങ്കിനെ പ്രത്യേകം എടുത്തുപറഞ്ഞു.
“എല്ലാം നേടാൻ നിങ്ങൾ അർഹനാണ്, പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു,” സിൽവ പറഞ്ഞു.
ഭാവിയിലും മികച്ച വിജയം നേടാൻ അദ്ദേഹം അൽ ഖെലൈഫിക്ക് ആശംസകൾ നേർന്നു. “800 മത്സരങ്ങൾ എന്നത് വലിയൊരു നേട്ടമാണ്. എന്നാൽ ഇതിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

