close
ശനിയാഴ്‌ച, മെയ്‌ 2
Advertisement

പ്രീമിയർ ലീഗിലെ പരിശീലകരെ പുറത്താക്കുന്ന പ്രവണതയിൽ വിമർശനവുമായി തിയറി ഹെൻറി

ലിയാം റോസനിയറിനെ വെറും 106 ദിവസത്തെ സേവനത്തിന് ശേഷം പുറത്താക്കിയ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ നടപടിക്കെതിരെ തിയറി ഹെൻറി രംഗത്തെത്തി. ഫുട്ബോൾ മാനേജ്‌മെന്റിൽ ക്ഷമയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹെൻറി ഓർമ്മിപ്പിച്ചു.

ഫുട്ബോൾ പരിശീലകർക്ക് വിജയിക്കാൻ സമയം അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഉടനടി ഫലങ്ങൾ വേണമെന്ന ആവശ്യം ഞാൻ മനസ്സിലാക്കുന്നു. ചെൽസിയുടെ നിലവിലെ അവസ്ഥ ആസ്റ്റൺ വില്ല യൂറോപ്പ ലീഗ് ജയിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ആളുകൾ ആശങ്കയിലാണ്. എന്നാൽ ക്ഷമ എന്നത് പലരും മറന്നുപോകുന്ന ഒരു ഗുണമാണ്. ഇന്നത്തെ മികച്ച പരിശീലകർ പോലും കരിയറിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടവരാണ്,” ഹെൻറി പറഞ്ഞു.

ആഴ്‌സണൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റയുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആർട്ടെറ്റ ഇപ്പോൾ മികച്ചൊരു പരിശീലകനാണ്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ രണ്ട് സീസണുകളിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. താൻ കൊണ്ടുരാത്ത ടീമിനെ വെച്ച് ആദ്യ ആറ് മാസത്തിനുള്ളിൽ എഫ്എ കപ്പ് നേടിയെങ്കിലും, ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ആളുകൾ അദ്ദേഹത്തെ പുറത്താക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്ലബ്ബ് അദ്ദേഹത്തിന് സമയം നൽകി. ആർട്ടെറ്റയ്ക്ക് വേണ്ട കളിക്കാരെയും പണവും സമയവും ലഭിച്ചപ്പോൾ അദ്ദേഹം ടീമിനെ മികച്ച നിലയിലെത്തിച്ചു,” ഹെൻറി കൂട്ടിച്ചേർത്തു.

Advertisement

“ചിലപ്പോൾ ടീമുകളുടെ ലക്ഷ്യങ്ങൾ ആ നിമിഷം നിറവേറ്റാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ എന്റെ മുത്തശ്ശി പറയാറുള്ളതുപോലെ, ചിലപ്പോൾ സമയം കൊണ്ടുവരുന്ന കാര്യങ്ങൾ അപ്പോൾ കിട്ടണമെന്നില്ല. ക്ഷമ വളരെ പ്രധാനമാണ്. ഒരു പരിശീലകന് താൻ ആരാണെന്ന് തെളിയിക്കാൻ മതിയായ സമയം നൽകിയാൽ മാത്രമേ നമുക്ക് അവരെ വിലയിരുത്താൻ അവകാശമുള്ളൂ,” ഹെൻറി പറഞ്ഞു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.