close
ഞായറാഴ്‌ച, ജൂൺ 14
Advertisement

ജർമ്മനിയുടെ വേൾഡ് കപ്പ് ടീമിൽ കൈ ഹാവെർട്സ് അനിവാര്യമെന്ന് തോമസ് മുള്ളർ

ലോകകപ്പിൽ ജർമ്മൻ ദേശീയ ടീമിന്റെ സ്ഥിരം സാന്നിധ്യമായി കായ് ഹാവെർട്സ് ഉണ്ടാകണമെന്ന് മുൻ ജർമ്മൻ താരം തോമസ് മുള്ളർ അഭിപ്രായപ്പെട്ടു.

“എന്നെ സംബന്ധിച്ചിടത്തോളം കായ് ഹാവെർട്സ് ഈ ടീമിന്റെ നട്ടെല്ലാണ്,” ആഴ്സണൽ താരത്തെക്കുറിച്ച് ബയേൺ മ്യൂണിക്കിന്റെ മുൻ ഫോർവേഡ് പറഞ്ഞു.

“നമ്പർ നയൻ സ്ഥാനത്ത് കളിക്കാൻ ഏറ്റവും അനുയോജ്യനായ താരം ഹാവെർട്സാണ്. സാധ്യമാണെങ്കിൽ എല്ലാ മിനിറ്റും അദ്ദേഹം കളിക്കണം.”

Advertisement

“ടീമിൽ മികച്ച കഴിവുള്ള ഒട്ടേറെ കളിക്കാരുണ്ട്. എന്നാൽ വ്യക്തമായൊരു അടിത്തറ ടീമിന് കുറവാണ്.”

“അതുകൊണ്ടാണ് കായ് ഹാവെർട്സിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഗ്രൗണ്ടിൽ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നത്. ഓരോ മിനിറ്റും ഹാവെർട്സ് കളിക്കളത്തിൽ വേണം.”

“അദ്ദേഹത്തിന് തുടരാൻ സാധിക്കില്ലെങ്കിൽ മാത്രമേ ഫുൾക്രഗ്, ഉൻഡാവ് തുടങ്ങിയ മറ്റ് ഓപ്ഷനുകളിലേക്ക് നമുക്ക് പോകേണ്ടതുള്ളൂ. അവരും മികച്ച കളിക്കാരാണ്, പക്ഷേ എന്റെ ചോയ്സ് കായ് തന്നെയാണ്.”

ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കുരക്കാവോയ്ക്കെതിരെ കായ് ഹാവെർട്സ് ജർമ്മൻ ടീമിൽ സ്റ്റാർട്ടിങ് ഇലവനിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.