ലോകകപ്പ് ഫുട്ബോൾ: പരാഗ്വേയ്ക്കെതിരെ യുഎസിനു മികച്ച തുടക്കം
ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ പരാഗ്വേയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അമേരിക്കൻ പുരുഷ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ അമേരിക്ക ലീഡ് നേടി.
The U.S. men’s national team are facing Paraguay in their World Cup opening clash and have taken the lead within just seven minutes.
It was a brilliant goal despite being put in the back of the net by one of Paraguay’s own players.
Weston McKennie picked up the ball within his own half and ran with it, beating a player deftly and sliding it to Christian Pulisic on the wing.
Pulisic ran through two players and into the box before squaring the ball back to McKennie, whose touch sent it to Damian Bobadilla, who deflected it into the back of his own net.
പരാഗ്വേയുടെ താരത്തിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറിയെങ്കിലും, അമേരിക്കൻ താരങ്ങളുടെ ഒത്തിണക്കമുള്ള നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. സ്വന്തം ഹാഫിൽ നിന്ന് പന്ത് കൈക്കലാക്കിയ വെസ്റ്റൺ മക്കെന്നി പന്തുമായി മുന്നേറുകയും എതിർതാരത്തെ മറികടന്ന് ക്രിസ്റ്റ്യൻ പുലിസിച്ചിന് പന്ത് കൈമാറുകയുമായിരുന്നു. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് കുതിച്ച പുലിസിച്ച്, പന്ത് തിരികെ മക്കെന്നിക്ക് നൽകി. മക്കെന്നിയുടെ ടച്ചിൽ വന്ന പന്ത് പരാഗ്വേ താരം ഡാമിയൻ ബൊബാദില്ലയുടെ കാലിൽ തട്ടി ഗോളായി മാറുകയായിരുന്നു. അവിശ്വസനീയമായ നീക്കത്തിലൂടെയാണ് യുഎസ് ടീം ലോകകപ്പിൽ ആദ്യ ഗോൾ സ്വന്തമാക്കിയത്.

