close
വ്യാഴാഴ്‌ച, ജൂൺ 11
Advertisement

വോൾവർഹാംപ്ടൺ വണ്ടറേഴ്‌സ് പരിശീലകൻ റോബ് എഡ്വേർഡ്‌സിനെ പുറത്താക്കി

പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവർഹാംപ്ടൺ വണ്ടറേഴ്‌സ് തങ്ങളുടെ മുഖ്യ പരിശീലകൻ റോബ് എഡ്വേർഡ്‌സിനെ പുറത്താക്കിയതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ചുമതലയേറ്റ് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ക്ലബ്ബിന്റെ ഈ തീരുമാനം.

വിറ്റർ പെരേരയ്ക്ക് പകരമായി നവംബറിലാണ് എഡ്വേർഡ്സ് ടീമിന്റെ പരിശീലകനായി എത്തിയത്. എന്നാൽ, ടീമിനെ പ്രീമിയർ ലീഗിൽ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത വോൾവ്സ് ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.

43 കാരനായ എഡ്വേർഡ്‌സിന് ക്ലബ് മാനേജ്‌മെന്റ് നേരത്തെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടീമിനെ പുനർനിർമിച്ച് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളും ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement

മുൻ ഗിൽ വിസെന്റെ പരിശീലകനായ സീസർ പെയ്‌ഷോട്ടോയാണ് എഡ്വേർഡ്‌സിന് പകരക്കാരനായി ടീമിലെത്താൻ സാധ്യതയുള്ള പ്രധാന വ്യക്തിയെന്നാണ് റിപ്പോർട്ടുകൾ.

പരിശീലകനായിരുന്ന കാലയളവിൽ ആകെ നടന്ന 30 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് എഡ്വേർഡ്‌സിന് വിജയിക്കാൻ സാധിച്ചത്. 16 മത്സരങ്ങളിൽ ടീം പരാജയപ്പെടുകയും ചെയ്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.