close
വെള്ളിയാഴ്‌ച, ഏപ്രിൽ 10
Advertisement
Telegram Channel Join Now
WhatsApp Channel Join Now

ഫുട്ബോൾ ലോകത്ത് അഡിഡാസ് യുഗം അവസാനിക്കുന്നു; പുതിയ പങ്കാളിയായി നൈക്കി

ഫുട്ബോൾ ലോകത്തെ ദീർഘകാല പങ്കാളിത്തത്തിന് വിരാമമിട്ടുകൊണ്ട് അഡിഡാസ് യുഗം ചരിത്രത്തിലേക്ക് മാറുകയാണ്. യുവേഫയുമായി നിർണായകമായ കരാറിലെത്താൻ ഒരുങ്ങുകയാണ് കായിക വസ്ത്ര നിർമ്മാണ രംഗത്തെ പ്രമുഖരായ നൈക്കി.

ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയിലേക്ക് ആവശ്യമായ മാച്ച് ബോളുകൾ വിതരണം ചെയ്യുന്നതിനായി നൈക്കിയുമായി യുവേഫ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി ‘ദി അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നു. ഈ കരാറിലൂടെ വിപുലമായ വിപണി സംവിധാനങ്ങൾ ഒരുക്കാനാണ് യുവേഫ ലക്ഷ്യമിടുന്നത്.

കരാർ ഒപ്പിട്ടാൽ 2027 മുതൽ 2031 വരെ നൈക്കിയായിരിക്കും യുവേഫയുടെ ഔദ്യോഗിക പങ്കാളി. കഴിഞ്ഞ 25 വർഷത്തിലേറെയായി യുവേഫയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് അഡിഡാസ്. 2001-ൽ ആരംഭിച്ച ഈ പങ്കാളിത്തത്തിലൂടെ, യുവേഫയുടെ കീഴിലുള്ള എല്ലാ പ്രധാന ക്ലബ് ടൂർണമെന്റുകളിലേക്കും അഡിഡാസാണ് പന്തുകൾ എത്തിച്ചു നൽകിയിരുന്നത്.

Advertisement

യുവേഫയുടെ ഈ തീരുമാനം വലിയൊരു ചതിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഫുട്ബോൾ ആരാധകർ പ്രതികരിക്കുന്നത്.

Read Also:  തലയ്ക്ക് പരിക്കേറ്റ ബാഴ്‌സലോണ താരം അത്‌ലറ്റിക്കോയ്‌ക്കെതിരായ മത്സരത്തിൽ കളിക്കുമോ?


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.