close
തിങ്കളാഴ്‌ച, ജൂൺ 1
Advertisement

2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. 2034 വരെ നടക്കുന്ന 38 ഫിഫ ടൂർണമെന്റുകളും ഇവർക്ക് സംപ്രേഷണം ചെയ്യാൻ സാധിക്കും. ജൂൺ 11-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ടൂർണമെന്റ് ആരംഭിക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് നിർണ്ണായകമായ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

നേരത്തെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം 100 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഇത് 60 ദശലക്ഷം ഡോളറായി കുറയ്ക്കുകയായിരുന്നു. റിലയൻസ്-ഡിസ്നി സംയുക്ത സംരംഭമായ ജിയോസ്റ്റാർ 20 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തെങ്കിലും ഫിഫ അത് നിരസിച്ചു. സോണി പോലുള്ള മറ്റ് വമ്പൻ ചാനലുകൾ ചർച്ചകൾ നടത്തിയെങ്കിലും ബിഡ് സമർപ്പിച്ചിരുന്നില്ല.

ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ചെയ്യാൻ ആരും മുന്നോട്ട് വരാതിരുന്നതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ഇടപെട്ടിരുന്നു. ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ കേന്ദ്ര സർക്കാരിനോടും പ്രസാർ ഭാരതിയോടും കോടതി വിശദീകരണം തേടിയിരുന്നു. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇപ്പോൾ സീ എന്റർടൈൻമെന്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Advertisement

Read Also:  യുഎസ് വീസ ലഭിക്കുന്നില്ല: ഇറാൻ ലോകകപ്പ് ടീമിന് തുല്യ അവസരം ലഭിക്കുന്നില്ലെന്ന് ഫിഫ അംബാസഡർ
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.