ബാഴ്സലോണ താരം റാഫിഞ്ഞയ്ക്കായി ഖത്തറിൽ നിന്ന് വമ്പൻ ഓഫർ
ബാഴ്സലോണയുടെ വിംഗർ റാഫിഞ്ഞയെ ടീമിലെത്തിക്കാൻ സൗദി ക്ലബ് അൽ-ഹിലാൽ താല്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ, ഖത്തറിൽ നിന്നുള്ള മറ്റൊരു ക്ലബ്ബും ബ്രസീലിയൻ താരത്തിനായി മികച്ച ഓഫർ സമർപ്പിച്ചു.
ഈ 29-കാരനായ താരത്തിന് വമ്പൻ ശമ്പളവും ബാഴ്സലോണയ്ക്ക് വലിയൊരു തുക ട്രാൻസ്ഫർ ഫീയായും നൽകാൻ ഖത്തറിലെ ക്ലബ് തയ്യാറാണ്.
എങ്കിലും, നിലവിൽ 2026 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റാഫിഞ്ഞ, ടൂർണമെന്റിന് ശേഷം മാത്രമേ ക്ലബ്ബുകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയുള്ളൂ.
റാഫിഞ്ഞയെ വിട്ടുനൽകാൻ ബാഴ്സലോണയ്ക്ക് താല്പര്യമില്ലെങ്കിലും, താരം ട്രാൻസ്ഫർ ആവശ്യം ഉന്നയിക്കുകയാണെങ്കിൽ പരസ്പര ബഹുമാനത്തിന്റെ പേരിൽ ക്ലബ് തടസ്സം നിൽക്കില്ല.
ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് ആന്റണി ഗോർഡനെ ഈ സമ്മറിൽ 80 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്സലോണ സ്വന്തമാക്കിയത്. സാധാരണയായി റാഫിഞ്ഞ കളിക്കുന്ന ഇടതു വിങ്ങിൽ ഗോർഡൻ സ്ഥാനം ഉറപ്പിക്കാനാണ് സാധ്യത.

