അടുത്ത സീസണിൽ ലിവർപൂൾ കൂടുതൽ കരുത്താർജ്ജിക്കുമെന്ന് ആർനെ സ്ലോട്ട്
ലിവർപൂളിന്റെ വരാനിരിക്കുന്ന സീസണിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ സ്കൈ സ്പോർട്സിനോട് പങ്കുവെക്കുകയാണ് പരിശീലകൻ ആർനെ സ്ലോട്ട്. കഴിഞ്ഞ വേനൽക്കാലത്ത് ടീമിൽ വലിയ മാറ്റങ്ങൾ നടന്നുവെന്നും, നിലവിലെ താരങ്ങൾ ഇപ്പോൾ ടീമുമായി കൂടുതൽ ഇണങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ടീം എന്ന നിലയിൽ ഞങ്ങൾ ഇനിയും വളരും. പുതിയ കളിക്കാർ ഇപ്പോൾ കൂടുതൽ സമയം ടീമിനൊപ്പം ചിലവഴിച്ചു കഴിഞ്ഞു. മാത്രമല്ല, ടീമിലുണ്ടായിരുന്ന താരങ്ങൾക്ക് പുതിയ കളിക്കാർക്കൊപ്പം ഒരു വർഷത്തെ അനുഭവസമ്പത്തും ലഭിച്ചു. ഇത് സ്വാഭാവികമായും ടീമിന്റെ വളർച്ചയ്ക്ക് കാരണമാകും,” സ്ലോട്ട് വ്യക്തമാക്കി.
പുതിയ കളിക്കാർക്ക് പലപ്പോഴും പരിക്കുമൂലം മത്സരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യം അടുത്ത സീസണിൽ ഉണ്ടാകാതിരുന്നാൽ അത് ടീമിനെ പെട്ടെന്ന് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രീമിയർ ലീഗിലെ മറ്റ് ടീമുകളുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. സീസണിന്റെ ആദ്യ പകുതിയിൽ പതറിയ ശേഷം, രണ്ടാം പകുതിയിൽ രണ്ട് താരങ്ങളെ മാത്രം ഉൾപ്പെടുത്തി മികച്ച പ്രകടനം പുറത്തെടുത്ത ഒരു ടീമിനെക്കുറിച്ച് സ്ലോട്ട് പരാമർശിച്ചു. ടീമിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇത് ഒന്നോ രണ്ടോ താരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. പുതിയ താരങ്ങളെ എത്തിക്കുന്നതിനൊപ്പം തന്നെ, നിലവിലുള്ള താരങ്ങളുടെ പ്രകടനവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ സീസണിൽ നിന്ന് വ്യത്യസ്തമായി, ഡിഫൻസീവായും ഒഫൻസീവായും നമ്മൾ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കണം. കളിക്കാർക്ക് പരിക്കില്ലാതെ കളിക്കാൻ സാധിക്കുക എന്നത് ഇതിൽ പ്രധാനമാണ്. ഒന്നോ രണ്ടോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് ഈ വളർച്ചയെ വേഗത്തിലാക്കാൻ സഹായിക്കും,” സ്ലോട്ട് കൂട്ടിച്ചേർത്തു.
ഈ വേനൽക്കാലത്ത് ലിവർപൂൾ രണ്ട് വൈഡ് പ്ലെയർമാരെ ടീമിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ മിഡ്‌ഫീൽഡിലേക്കും പ്രതിരോധത്തിലേക്കും പുതിയ താരങ്ങൾ എത്തിയേക്കുമെന്നും സൂചനകളുണ്ട്.
“We will evolve as a team because we went through a transition already last summer and these players are now longer in,” Arne Slot told Sky Sports about his hopes for the next season for Liverpool.
“That’s not only about them. It’s also for the ones that we’re already in, have now already one year of experience with playing together with these new players. So that will naturally mean that they evolve.
“Especially if I take into account how many minutes our new players have missed. So, if that does not happen next season, that will automatically evolve us straight away. And I think you don’t even have to look that far into other teams in the Premier League.
“And I particularly mean one team that were maybe struggling a bit like us during the first half of the season, but added two players in the second half of the season. I don’t even know if they’ve lost a game, maybe only in the Champions League. So, it can have a big impact.
“That’s not only about those two, but sometimes the players can be a missing link in what is missing. But it should not all be about the one or two players we might bring in. It’s also definitely about evolving the ones we brought in last season and the ones we already have longer.
“And I think there’s a lot to be won for us to win in things we can improve compared to this season. And one of the things, of course, is having players available. But the second thing, we have to do better defensively and offensively.
“And hopefully signing one or two players can even accelerate that evolvement.”
Liverpool are widely expected to sign two wide players this summer, with potential additions in midfield and defence not ruled out.

