close
വ്യാഴാഴ്‌ച, ജൂൺ 11
Advertisement

എമിലിയാനോ മാർട്ടിനസിന് പകരക്കാരനെ തേടി ആസ്റ്റൺ വില്ല; പട്ടികയിൽ സിയോൺ സുസുക്കിയും

തങ്ങളുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിലാണ് ആസ്റ്റൺ വില്ലയെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

അർജന്റീനയുടെ ദേശീയ താരമായ മാർട്ടിനസ് യുവന്റസിലേക്ക് ചേക്കേറാനുള്ള ചർച്ചകളിലാണെന്നാണ് വിവരം. എന്നാൽ, ഇതുവരെ ക്ലബ്ബുകൾ തമ്മിൽ ഔദ്യോഗികമായ ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ല.

എന്തായാലും, 33-കാരനായ മാർട്ടിനസ് ഇല്ലാത്ത സാഹചര്യത്തെ നേരിടാൻ ആസ്റ്റൺ വില്ല തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇതിനായി മൂന്ന് ഗോൾകീപ്പർമാരടങ്ങുന്ന ഒരു ഷോർട്ട്ലിസ്റ്റും ക്ലബ്ബ് തയ്യാറാക്കിയിട്ടുണ്ട്.

Advertisement

പാർമയുടെ ഗോൾകീപ്പറായ സിയോൺ സുസുക്കിയാണ് ഈ പട്ടികയിലുള്ള ഒരു താരം. കഴിഞ്ഞ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് ആറ് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ 23-കാരനാണ് സുസുക്കി.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.