ലോകകപ്പ് ഫുട്ബോൾ: പരാഗ്വേയ്ക്കെതിരെ അമേരിക്കയ്ക്ക് ലീഡ്
ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ പരാഗ്വേയ്ക്കെതിരെ അമേരിക്ക മികച്ച മുന്നേറ്റം തുടരുന്നു. നിലവിൽ രണ്ട് ഗോളുകൾക്ക് മുന്നിലാണ് അമേരിക്ക.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ഡാമിയൻ ബൊബാദില്ല വഴങ്ങിയ സെൽഫ് ഗോളിലൂടെയാണ് അമേരിക്ക അക്കൗണ്ട് തുറന്നത്. ഇതിനുശേഷം മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്താൻ അമേരിക്കയ്ക്ക് സാധിച്ചു.
ഫോളാറിൻ ബലോഗൻ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് ആയതിനാൽ ഗോൾ അനുവദിച്ചില്ല. എന്നാൽ, കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ക്രിസ്റ്റ്യൻ പുലിസിക് ബോക്സിലേക്ക് പന്തുമായി മുന്നേറി. തുടർന്ന് അദ്ദേഹം നൽകിയ പാസ് സ്വീകരിച്ച ബലോഗൻ കൃത്യതയോടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഈ ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ അമേരിക്കൻ താരമായി ഇതോടെ ബലോഗൻ മാറി.
🏆 Try out Football Xtra – FIFA World Cup edition. Your best second screen for watching World Cup matches 📺

