close
ഞായറാഴ്‌ച, മെയ്‌ 24
Advertisement

ഈ സീസണിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിലും, ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിലും ബ്രൂണോ വഹിച്ച നിർണായക പങ്കാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 20 അസിസ്റ്റുകൾ എന്ന റെക്കോർഡിനൊപ്പം താൻ കൂടി എത്തിയ ബ്രൂണോ, തിയറി ഹെൻറി, കെവിൻ ഡി ബ്രൂയിൻ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തി. ലീഗിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ (132) സൃഷ്ടിച്ചതും ബ്രൂണോ ആണ്. എട്ടു ഗോളുകളും താരം ഈ സീസണിൽ നേടിയിട്ടുണ്ട്.

ആഴ്സണൽ താരങ്ങളായ ഗബ്രിയേൽ, ഡേവിഡ് റായ, ഡെക്ലാൻ റൈസ്, മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിങ് ഹാലൻഡ് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രൂണോ ഈ നേട്ടം കൈവരിച്ചത്. നേരത്തെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും, ക്ലബ്ബിന്റെ സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ ബഹുമതിയും ബ്രൂണോ നേടിയിരുന്നു.

Advertisement

ഞായറാഴ്ച ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണുമായുള്ള മത്സരത്തോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസൺ അവസാനിക്കുന്നത്. ഈ മത്സരത്തിൽ അസിസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ബ്രൂണോയ്ക്ക് അവസരമുണ്ട്.

Read Also:  ബേൺലിക്കെതിരായ ജയം; പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിച്ച് ആഴ്‌സണൽ

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.