close
വെള്ളിയാഴ്‌ച, ജൂൺ 19
Advertisement

ഫിഫ ലോകകപ്പിൽ കാനഡയുടെ ചരിത്രപരമായ ആദ്യ വിജയത്തിനിടയിൽ കനത്ത തിരിച്ചടിയായി മിഡ്‌ഫീൽഡർ ഇസ്മായിൽ കോനെയ്ക്ക് ഗുരുതര പരിക്ക്. ഖത്തറിനെതിരായ ഗ്രൂപ്പ് ബി മത്സരത്തിനിടെ രണ്ടാമത്തെ പകുതിയിൽ ഖത്തർ താരം അസിം മദിബോ പിന്നിൽ നിന്നും നടത്തിയ മോശം ടാക്കിളിലാണ് ഇരുപത്തിനാലുകാരനായ കോനെയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് മദിബോയെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി.

ഗ്രൗണ്ടിൽ വീണ കോനെയുടെ കാലിന് ഒടിവ് സംഭവിച്ചതായി സംശയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോനെയുടെ കാലിന്റെ എല്ലൊടിയുന്ന ശബ്ദം കേട്ടതായും അത് വളരെ വേദനിപ്പിക്കുന്ന കാര്യമാണെന്നും കാനഡ പരിശീലകൻ ജെസ്സി മാർഷി വെളിപ്പെടുത്തി. സഹതാരങ്ങൾ ചേർന്ന് ഗ്രൗണ്ടിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോനെയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം.

ഈ സംഭവം കാനഡ ടീമിനെയാകെ തളർത്തിയെങ്കിലും, സഹതാരത്തിന് വേണ്ടി മത്സരം ജയിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ടീം മുന്നോട്ട് പോയത്. കോനെയ്ക്ക് പകരം ഇറങ്ങിയ നഥാൻ സലിബ കാനഡയുടെ നാലാം ഗോൾ നേടിയപ്പോൾ, കോനെയുടെ ജേഴ്സി ഉയർത്തിക്കാട്ടി ടീം വൈകാരികമായ ആദരവാണ് അർപ്പിച്ചത്. ഖത്തറിനെതിരെ 6-0 എന്ന വലിയ വിജയം കാനഡ സ്വന്തമാക്കിയെങ്കിലും, തങ്ങളുടെ പ്രധാന താരത്തിന്റെ പരിക്ക് ടീമിന് കനത്ത നഷ്ടമായിരിക്കുകയാണ്. മത്സരത്തിൽ ഖത്തറിന്റെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

Advertisement

Read Also:  ലോകകപ്പ് പ്രതീക്ഷകളുമായി പോർച്ചുഗൽ; ജോട്ടയുടെ ഓർമ്മകൾക്കൊപ്പം ടീം മുന്നോട്ട്
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.