റയൽ മാഡ്രിഡ് വിടാനൊരുങ്ങി ഡാനി കർവഹാൽ; ചരിത്രമെഴുതിയ കരിയറിന് ഇന്ന് വിരാമം
റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡാനി കർവഹാൽ ക്ലബ്ബിൽ നിന്ന് വിടവാങ്ങുന്നു.
സ്പാനിഷ് ഡിഫൻഡറായ കർവഹാൽ ഇന്ന് അത്‌ലറ്റിക് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തോടെ ലോസ് ബ്ലാങ്കോസിനായുള്ള തന്റെ അവസാന മത്സരം പൂർത്തിയാക്കും. ഇതോടെ ഒരു ഐതിഹാസിക കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.
27 ട്രോഫികൾ സ്വന്തമാക്കിയാണ് കർവഹാൽ റയൽ മാഡ്രിഡ് വിടുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.
28 ട്രോഫികളുമായി ലൂക്കാ മോഡ്രിച്ചാണ് ഈ പട്ടികയിൽ ഒന്നാമത്. നാച്ചോ ഫെർണാണ്ടസ് 26 ട്രോഫികളുമായി തൊട്ടുപിന്നിലുണ്ട്.
മാർസെലോ, കരീം ബെൻസേമ എന്നിവർ 25 ട്രോഫികൾ വീതം നേടി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
സാന്റിയാഗോ ബെർണാബ്യൂവിലെ തന്റെ അവിസ്മരണീയമായ കരിയറിൽ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ ഡെൽ റേ കിരീടങ്ങൾ കർവഹാൽ പലതവണ സ്വന്തമാക്കിയിട്ടുണ്ട്.

