close
തിങ്കളാഴ്‌ച, ജൂൺ 22
Advertisement

ഫുട്ബോൾ ഇപ്പോൾ ഒരു ചെസ് കളി പോലെയാണ്; ആധുനിക ഫുട്ബോളിനെ വിലയിരുത്തി ഗാരെത് ബെയ്ല്‍

ആധുനിക ഫുട്ബോൾ കൂടുതൽ തന്ത്രപരമായ നിയന്ത്രണങ്ങളിലേക്ക് മാറിയെന്നും, ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് മുന്നേറ്റനിര താരങ്ങളുടെ സ്വാതന്ത്ര്യം കുറച്ചെന്നും മുൻ റയൽ മാഡ്രിഡ്, ടോട്ടൻഹാം താരം ഗാരെത് ബെയ്ല്‍ അഭിപ്രായപ്പെടുന്നു.

ഫുട്ബോൾ ഇപ്പോൾ ബാസ്കറ്റ്ബോൾ പോലെ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നീങ്ങുന്ന ഒരു കളിയല്ലെന്നും, അതൊരു ചെസ് കളി പോലെയായി മാറിയെന്നും ബെയ്ല്‍ പറഞ്ഞു.

ആധുനിക ഫുട്ബോളിലെ തന്ത്രപരമായ ഘടനകൾ കളിക്കാരുടെ വ്യക്തിപരമായ പ്രകടനങ്ങളെ പരിമിതപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ പഴയതുപോലെ ഡ്രിബ്ലിങ് കാണാൻ സാധിക്കുന്നില്ലെന്നും, പരിശീലകരുടെ നിർദ്ദേശങ്ങളാകാം ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, കാണികളെ ആവേശത്തിലാഴ്ത്താൻ കഴിവുള്ള ചുരുക്കം ചില കളിക്കാർ ഇപ്പോഴും കളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, വിനീഷ്യസ് ജൂനിയർ എന്നിവരെ ആധുനിക ഫുട്ബോളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന താരങ്ങളായി ബെയ്ല്‍ എടുത്തുപറഞ്ഞു.

റയൽ മാഡ്രിഡിന്റെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ടീമിനുള്ളിലെ അസ്ഥിരതയും ഡ്രസ്സിങ് റൂമിലെ സമ്മർദ്ദവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാഡ്രിഡ് ഇപ്പോൾ ഒരു ആശയക്കുഴപ്പത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിച്ചു.

മികച്ച ടീമുകളെ കൈകാര്യം ചെയ്യുന്നതിൽ ജോസ് മൗറീഞ്ഞോയെയും കാർലോ ആൻസലോട്ടിനെയും പോലുള്ള പരിചയസമ്പന്നരായ പരിശീലകരുടെ പങ്കിനെ ബെയ്ല്‍ പ്രശംസിച്ചു. മാഡ്രിഡിനെപ്പോലൊരു വലിയ ക്ലബ്ബിൽ കളിക്കാരെ കേവലം പരിശീലിപ്പിക്കുകയല്ല, മറിച്ച് അവരുടെ അഹങ്കാരത്തെ (egos) മാനേജ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.