close
ചൊവ്വാഴ്‌ച, മെയ്‌ 19
Advertisement

മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സമയം എടുത്തു: പെപ് ഗാർഡിയോള

2025 ജനുവരി മുതൽ ടീമിൽ വലിയ തോതിലുള്ള അഴിച്ചുപണികൾ നടത്തിയതിന് പിന്നാലെ, മാഞ്ചസ്റ്റർ സിറ്റിയിൽ തനിക്ക് അനുയോജ്യമായ തന്ത്രങ്ങൾ രൂപപ്പെടുത്താൻ സമയം എടുത്തതായി പരിശീലകൻ പെപ് ഗാർഡിയോള വ്യക്തമാക്കി.

ഈ കാലയളവിനുള്ളിൽ ഒൻപത് പുതിയ ഫസ്റ്റ്-ടീം താരങ്ങളെയാണ് സിറ്റി ടീമിലെത്തിച്ചത്. ഇത് ഗാർഡിയോളയെ തന്റെ തന്ത്രങ്ങൾ പുനർചിന്തിക്കാൻ നിർബന്ധിതനാക്കി.

ടീമിലെ വലിയ മാറ്റങ്ങൾ പ്രതിരോധത്തിലും ആക്രമണത്തിലും പെട്ടെന്ന് ശരിയായ ബാലൻസ് കണ്ടെത്താൻ പ്രയാസമുണ്ടാക്കിയെന്ന് സിറ്റി ബോസ് പറഞ്ഞു.

Advertisement

“പുതിയ കളിക്കാരെ കൃത്യമായി മനസ്സിലാക്കാനും, പ്രതിരോധത്തിലും ആക്രമണത്തിലും നമ്മൾ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാനും കുറച്ച് സമയം എടുത്തു. വിങ്ങർമാർ ഉണ്ടോ ഇല്ലയോ, ഫുൾ ബാക്കുകൾ ഉള്ളിലാണോ പുറത്താണോ തുടങ്ങി പല രീതിയിലുള്ള മാറ്റങ്ങൾ ഞങ്ങൾ പരീക്ഷിച്ചു. മുൻപ് നമ്മൾ പിന്തുടർന്നിരുന്ന ലളിതമായ ശൈലിയിൽ നിന്ന് വ്യത്യസ്തമായി പല വഴികൾ തേടി,” അദ്ദേഹം പറഞ്ഞു.

“ടീമിൽ ധാരാളം പുതിയ കളിക്കാരുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ടീമിന് സുരക്ഷിതത്വം തോന്നുന്ന മികച്ച വഴി കണ്ടെത്താൻ ഒരുപക്ഷേ ഞാൻ കുറച്ച് സമയം എടുത്തു.”

“കളിക്കാർക്ക് കളിയിൽ ആത്മവിശ്വാസം നൽകുന്ന രീതിയാണ് ഞാൻ എപ്പോഴും നോക്കുന്നത്. അത് വർക്ക് ആയില്ലെങ്കിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. അതാണ് ഫുട്ബോൾ.”

“അടുത്ത സീസണിൽ കളിക്കാരെ കൂടുതൽ അറിയാൻ സാധിക്കുന്നതോടെ ടീമിന്റെ പ്രവർത്തനം കൂടുതൽ സുസ്ഥിരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പെപ് ഗാർഡിയോള കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.