ലോകകപ്പ് ഫുട്ബോളിൽ ചരിത്രമെഴുതി ജോർദാൻ; ആദ്യ ഗോൾ നേടി
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ജോർദാൻ തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കി.
2026 ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രിയയ്ക്കെതിരെ കളിക്കവെ, 50-ാം മിനിറ്റിൽ അലി ഒൽവാനാണ് ജോർദാന് വേണ്ടി ഗോൾ നേടിയത്. ഇതോടെ മത്സരം 1-1 എന്ന നിലയിലായി.
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വേദിയായ ലോകകപ്പിൽ ജോർദാന്റെ കന്നി പ്രവേശനം കൂടിയാണിത്. ഇതിനു മുൻപ് ഒരിക്കൽ പോലും ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ ജോർദാന് സാധിച്ചിരുന്നില്ല.
Advertisement
ഈ ഉദ്ഘാടന മത്സരത്തിന് ശേഷം, ജൂൺ 23-ന് അൾജീരിയയ്ക്കെതിരെയും ജൂൺ 28-ന് അർജന്റീനയ്ക്കെതിരെയും ജോർദാൻ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിക്കും.

