close
തിങ്കളാഴ്‌ച, മെയ്‌ 18
Advertisement

ചെൽസിയിൽ തുടരും; പുതിയ ദീർഘകാല കരാറിൽ ഒപ്പിട്ട് മോയിസസ് കൈസെഡോ

പ്രമുഖ മിഡ്‌ഫീൽഡർ മോയിസസ് കൈസെഡോയുമായുള്ള കരാർ ചെൽസി പുതുക്കി. 2033 വരെ താരം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

2023 ഓഗസ്റ്റിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിൽ നിന്നാണ് ഇക്വഡോർ താരമായ കൈസെഡോ ചെൽസിയിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ മികച്ച ഡിഫൻസീവ് മിഡ്‌ഫീൽഡർമാരിൽ ഒരാളായി അദ്ദേഹം മാറി. ചെൽസിക്കായി 140 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം, ടീമിൻ്റെ യുവേഫ കോൺഫറൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചു.

“ചെൽസിയുമായുള്ള കരാർ പുതുക്കിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” കരാർ ഒപ്പിട്ട ശേഷം കൈസെഡോ പറഞ്ഞു. “ഈ ടീമിലും ക്ലബ്ബിലും എനിക്ക് വിശ്വാസമുണ്ട്. ഞങ്ങൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. ഞങ്ങൾ തുടങ്ങിയതേയുള്ളൂ. ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ചെൽസിക്കൊപ്പം കൂടുതൽ കിരീടങ്ങൾ നേടണം, ഒരു ചെൽസി ഇതിഹാസമായി മാറാനാണ് എൻ്റെ സ്വപ്നം.”

Advertisement

ചെൽസിയിലെ തൻ്റെ മൂന്നാം സീസണിൻ്റെ അവസാനത്തിലേക്ക് എത്തുമ്പോൾ, 24-കാരനായ കൈസെഡോ ടീമിലെ പ്രധാന നേതാവായി മാറി കഴിഞ്ഞു. 2024/25 സീസണിൽ ടീമിനായി രണ്ട് പ്രധാന കിരീടങ്ങൾ നേടിക്കൊടുത്ത പ്രകടനത്തിലൂടെ ചെൽസിയുടെ പ്ലെയർ ഓഫ് ദ സീസൺ, പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി.

ഈ സീസണിൽ പലതവണ ടീമിൻ്റെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞതും കൈസെഡോയാണ്. ഏറ്റവും ഒടുവിലായി എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ പോർട്ട് വെയ്‌ലിനെതിരായ വിജയത്തിലും അദ്ദേഹം ടീമിനെ നയിച്ചു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.