close
ശനിയാഴ്‌ച, മെയ്‌ 30
Advertisement

സമ്മർ ട്രാൻസ്ഫർ ജാലകം: ബാഴ്‌സലോണയിൽ വൻ അഴിച്ചുപണിക്ക് സാധ്യത

ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള തിരക്കിലാണ് ബാഴ്‌സലോണ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനായി നിലവിലെ ചില കളിക്കാരെ വിൽക്കാൻ ക്ലബ് തീരുമാനിച്ചു.

ഹാൻസി ഫ്ലിക്കിന്റെ പദ്ധതികളിൽ ഉൾപ്പെടാത്ത മാർക്ക്-ആന്ദ്രേ ടെർ സ്റ്റെഗൻ, ഇനാക്കി പെന എന്നിവർ ക്ലബ് വിടുമെന്നാണ് സൂചന. മധ്യനിരയിൽ അവസരങ്ങൾ കുറവായതിനാൽ മാർക്ക് കാസാഡോയും ബാഴ്‌സലോണ വിട്ടേക്കും.

കഴിഞ്ഞ സമ്മറിൽ എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് ടീമിലെത്തിയ റൂണി ബാർഡ്ജ്ജിയും ക്ലബ് വിടാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. ആൻ്റണി ഗോർഡൻ ബാഴ്‌സലോണയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ, തനിക്ക് ടീമിൽ സ്ഥിരമായി അവസരം ലഭിക്കില്ലെന്ന് ഹാൻസി ഫ്ലിക്ക് താരത്തെ അറിയിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെത്തുടർന്ന് ക്ലബ് വിടാൻ താരം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement

19 വയസ്സുകാരനായ ബാർഡ്ജ്ജി നിലവിൽ ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ സാമ്പത്തിക ആവശ്യങ്ങൾക്കായി ക്ലബ് നിർബന്ധിക്കുകയാണെങ്കിൽ സ്ഥിരമായ ട്രാൻസ്ഫറിനും താരം തയ്യാറാണ്. നിലവിലെ സാഹചര്യത്തിൽ ഈ സമ്മറിൽ താരം ബാഴ്‌സലോണ വിടുമെന്നാണ് കരുതപ്പെടുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.