close
വെള്ളിയാഴ്‌ച, ജൂൺ 12
Advertisement

1998-ന് ശേഷം ലോകകപ്പിലേക്ക്; സ്കോട്ട്ലൻഡ് ടീമിന് പിന്തുണയുമായി പുതിയ കാമ്പെയ്ൻ

1998-ന് ശേഷം ആദ്യമായി സ്കോട്ട്ലൻഡ് ഫുട്ബോൾ ടീം ലോകകപ്പ് ടൂർണമെന്റിന് യോഗ്യത നേടി. വടക്കേ അമേരിക്കയിൽ വെച്ച് നടക്കുന്ന 2026 ലോകകപ്പിലാണ് സ്കോട്ടിഷ് ടീം മാറ്റുരയ്ക്കുന്നത്.

സ്കോട്ട്ലൻഡിലെ ആരാധകർ വലിയ ആവേശത്തിലാണ്. ദേശീയ ടീമിനോടുള്ള സ്നേഹവും അഭിമാനവും പ്രകടിപ്പിക്കാനായി അഡിഡാസ് പുതിയ “ചൂസ് സ്കോട്ട്ലൻഡ്” (Choose Scotland) എന്ന കാമ്പെയ്ൻ പുറത്തിറക്കി. ഫുട്ബോളിനെയും ഹാസ്യത്തെയും ദേശീയ അഭിമാനത്തെയും കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ലൂയിസ് കപാൽഡി, സ്കോട്ട് മെക്ടോമിനെ, ആൻഡി റോബർട്ട്സൺ തുടങ്ങിയ പ്രശസ്തരായ സ്കോട്ടിഷ് താരങ്ങൾ ഈ പ്രചാരണ വീഡിയോയിൽ അണിനിരക്കുന്നു.

Advertisement

മൊറോക്കോ, ഹെയ്തി, ബ്രസീൽ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് സ്കോട്ട്ലൻഡ് മത്സരിക്കുന്നത്. ജൂൺ 14-ന് ഹെയ്തിക്കെതിരെയാണ് സ്കോട്ട്ലൻഡിന്റെ ആദ്യ മത്സരം.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.