close
ശനിയാഴ്‌ച, ജൂൺ 6
Advertisement

ഈസ്റ്റർ ദിനത്തിൽ ദാരുണാന്ത്യം; ടൊറീനോ ഫുട്ബോൾ ക്ലബ്ബിന്റെ ബാലതാരം വാഹനാപകടത്തിൽ മരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ ടൊറീനോയുടെ യൂത്ത് അക്കാദമിയിൽ കളിക്കുന്ന എട്ടു വയസ്സുകാരൻ ഇസ്മായേൽ പിസ്റ്റിസ് വാഹനാപകടത്തിൽ മരിച്ചു. ഈസ്റ്റർ ഞായറാഴ്ചയുണ്ടായ അപകടം ക്ലബ്ബിനെയും ഫുട്ബോൾ ലോകത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പിതാവ് ഓടിച്ചിരുന്ന മോട്ടോർ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇസ്മായേൽ. എ-21 മോട്ടോർവേയിൽ വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. വേഗതയേറിയ പാതയിലൂടെ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷാ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പിതാവിന് ചെറിയ പരിക്കുകളേയുള്ളൂ. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, മകനായ ഇസ്മായേലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement


Read Also:  ഫിഫ ലോകകപ്പ്: ചെക്ക് റിപ്പബ്ലിക് ടീമിൽ 17-കാരൻ ഹ്യൂഗോ സോചുറെക്കും
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.