2026 ലോകകപ്പ്: മുഹമ്മദ് കുദുസിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ
പുതിയ പരിക്കിനെത്തുടർന്ന് 2026 ഫിഫ ലോകകപ്പിൽ ഘാന താരം മുഹമ്മദ് കുദുസിന്റെ പങ്കാളിത്തം സംബന്ധിച്ച് ആശങ്ക തുടരുന്നു. താരത്തിന് സമയബന്ധിതമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
ടോട്ടൻഹാം ഹോട്‌സ്പർ താരമായ കുദുസ് ജനുവരി നാലുമുതൽ കളിക്കളത്തിന് പുറത്താണ്. സണ്ടർലാൻഡിനെതിരായ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞപ്പോൾ, പരിക്കേറ്റതിനെത്തുടർന്ന് താരത്തിന് മത്സരത്തിനിടെ കളം വിടേണ്ടി വന്നിരുന്നു.
താരത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുദുസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നും സൂചനകളുണ്ട്. ശസ്ത്രക്രിയ അനിവാര്യമാണെന്ന് സ്ഥിരീകരിച്ചാൽ, ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെടും. ഇത് വരാനിരിക്കുന്ന ലോകകപ്പിൽ ഘാനയ്ക്ക് വേണ്ടി കളിക്കുന്നതിനും വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

