പോളിഷ് ഫുട്ബോൾ ടീം അസിസ്റ്റന്റ് കോച്ച് ജാസെക് മാഗിയേര അന്തരിച്ചു
ഫുട്ബോൾ ലോകത്തിന് വലിയൊരു നഷ്ടം. പോളിഷ് ഫുട്ബോൾ ടീം അസിസ്റ്റന്റ് കോച്ച് ജാസെക് മാഗിയേര നമ്മളെ വിട്ടുപിരിഞ്ഞു.
അദ്ദേഹത്തിന്റെ അകാല വിയോഗം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വിവരങ്ങൾ: 49 വയസ്സുകാരനായ പോളിഷ് ദേശീയ ഫുട്ബോൾ ടീം അസിസ്റ്റന്റ് കോച്ച് ജാസെക് മാഗിയേര അന്തരിച്ചതായി പോളിഷ് ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക പേജിലൂടെ അറിയിച്ചു.
മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരിശീലന സെഷനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ബോധരഹിതനായി വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തന്റെ കരിയറിൽ സാഗ്ലെബി സോസ്നോവിക്ക, ലെഗിയ വാർസോ എന്നീ ക്ലബ്ബുകളുടെയും, പോളണ്ടിന്റെ അണ്ടർ 19, അണ്ടർ 20 യുവ ദേശീയ ടീമുകളുടെയും പരിശീലകനായി ജാസെക് മാഗിയേര പ്രവർത്തിച്ചിട്ടുണ്ട്.
ജാസെക് മാഗിയേരയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും പോളിഷ് ഫുട്ബോൾ അസോസിയേഷൻ അനുശോചനം അറിയിച്ചു.
ഇതുകൂടി വായിക്കൂ: മുൻ യുവേഫ ഫുട്സൽ ചാമ്പ്യൻസ് ലീഗ് വിജയി അലക്സ് ഫെലിപ്പേ അന്തരിച്ചു

