ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിൽ സ്വന്തം തട്ടകത്തിൽ ആദ്യമായി വിജയം സ്വന്തമാക്കി ചെന്നൈയിൻ എഫ്‌സി. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എസ്‌സി ഡൽഹിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ തോൽപ്പിച്ചത്.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം അകന്നുനിന്ന ചെന്നൈയിന് ഈ ജയം വലിയ ആശ്വാസമാണ് നൽകുന്നത്. നേരത്തെ ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടെണ്ണത്തിൽ ടീം പരാജയപ്പെട്ടിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ചെന്നൈയിന് സാധിച്ചു. പതിനൊന്നാം മിനിറ്റിൽ ഫാറൂഖ് ചൗധരി നേടിയ തകർപ്പൻ ഗോളാണ് ടീമിന് നിർണായകമായ മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. പിന്നീട് മത്സരം ഉടനീളം മികച്ച പ്രതിരോധം പുറത്തെടുത്താണ് ചെന്നൈയിൻ വിജയം ഉറപ്പിച്ചത്.

