ലോകകപ്പ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിൽ കരുത്തരായ ബ്രസീലിനെ നേരിടാൻ ഒരുങ്ങുകയാണ് ജപ്പാൻ. തിങ്കളാഴ്ച ഹൂസ്റ്റണിൽ വെച്ചാണ് ഇരു ടീമുകളും തമ്മിലുള്ള നിർണായക പോരാട്ടം നടക്കുന്നത്. ലോകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും, നോക്കൗട്ട് മത്സരത്തിൽ ഒരു ജയം എന്നത് ജപ്പാൻ ഇപ്പോഴും സ്വപ്നം കാണുന്ന ഒന്നാണ്. നാലുതവണ ഗ്രൂപ്പ് ഘട്ടം കടന്നെങ്കിലും നോക്കൗട്ടിൽ ജയമെന്ന ലക്ഷ്യമാണ് ഇത്തവണ അവർക്കുള്ളത്.
ബ്രസീലും ജപ്പാനും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജാപ്പനീസ് ഫുട്ബോളിന്റെ വളർച്ചയിൽ ബ്രസീലിയൻ ശൈലിക്ക് വലിയ പങ്കുണ്ട്. എങ്കിലും, തിങ്കളാഴ്ചത്തെ കളിക്കളത്തിൽ സൗഹൃദങ്ങൾ മാറ്റിവെച്ച് തീപാറുന്ന പോരാട്ടമാകും നടക്കുക. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയെങ്കിലും, തുടർന്ന് ഹെയ്തിയെയും സ്കോട്ട്ലൻഡിനെയും തകർത്ത് മികച്ച ഫോമിലാണ് ബ്രസീൽ. നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മറിന്റെ മടങ്ങിവരവും അവർക്ക് വലിയ കരുത്ത് പകരുന്നുണ്ട്.
O TRABALHO NÃO PARA! 🫵
AdvertisementA Seleção Brasileira segue a preparação para mais un desafio na Copa do Mundo. Cada treino é mais um passo na construção do nosso objetivo.
Seguimos juntos. Pra cima, Brasil! 🇧🇷#BateNoPeito
ISSO É BRASIL! 🇧🇷 pic.twitter.com/3EsWae9AqQ— brasil (@CBF_Futebol) June 27, 2026
അതേസമയം, കഴിഞ്ഞ പത്ത് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ജപ്പാൻ വലിയ ആത്മവിശ്വാസത്തിലാണ്. 2025 ഒക്ടോബറിൽ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിനെ 3-2ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം പരിശീലകൻ ഹജിമെ മൊറിയാസുവും സംഘവും പങ്കുവെക്കുന്നുണ്ട്. വിനീഷ്യസ് ജൂനിയറും മാത്യൂസ് കുഞ്ഞയും ഉൾപ്പെടെയുള്ള ബ്രസീലിന്റെ വമ്പൻ താരനിരയെ തടയുക എന്നതാകും ജപ്പാന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഫുട്ബോളിലെ വമ്പൻമാർക്കൊപ്പമാണ് തങ്ങളെന്ന് തെളിയിക്കാൻ ജപ്പാന് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്.

