close
ചൊവ്വാഴ്‌ച, ജൂൺ 2
Advertisement

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇതിഹാസ താരം ജെയിംസ് മിൽനർ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 24 വർഷം നീണ്ട കരിയറിനൊടുവിൽ 40-ാം വയസ്സിലാണ് താരം തന്റെ കളിജീവിതം അവസാനിപ്പിക്കുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് മിൽനർ പടിയിറങ്ങുന്നത്.

തന്റെ കരിയറിൽ ആകെ 658 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മിൽനർ ബൂട്ടണിഞ്ഞു. ലീഡ്‌സ് യുണൈറ്റഡിലൂടെ തുടങ്ങിയ കരിയർ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ന്യൂകാസിൽ, ആസ്റ്റൺ വില്ല, ബ്രൈറ്റൺ എന്നീ ക്ലബ്ബുകളിലൂടെയാണ് കടന്നുപോയത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം രണ്ട് തവണയും ലിവർപൂളിനൊപ്പം ഒരു തവണയും പ്രീമിയർ ലീഗ് കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ലിവർപൂളിലായിരുന്നപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയത്തിലും അദ്ദേഹം പങ്കാളിയായി.

ഇംഗ്ലണ്ട് ദേശീയ ടീമിനായി 61 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മിൽനർ, ലോകകപ്പുകളിലും യൂറോ കപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 16-ാം വയസ്സിൽ പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ച മിൽനർ, ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 964 മത്സരങ്ങളിലാണ് കളിച്ചത്. തന്റെ കരിയറിലെ മികച്ച നിമിഷങ്ങളും സൗഹൃദങ്ങളും എന്നും ഓർമ്മയിലുണ്ടാകുമെന്ന് വിരമിക്കൽ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

Advertisement

Read Also:  യൂണിറ്റി കപ്പ് സെമിഫൈനലിൽ ജമൈക്കയോട് ഇന്ത്യക്ക് തോൽവി; ഫൈനൽ കാണാതെ പുറത്ത്
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.